+

നല്ല പിങ്ക് പായസം തയ്യാറാക്കാം

പായസം അരി അല്ലെങ്കിൽ സേമിയ – 1/2 ഗ്ലാസ് (150 മില്ലി ഗ്ലാസ് ) പഞ്ചസാര – 1 1/4 ഗ്ലാസ് പാൽ – 1 ലിറ്റർ തയ്യാറാക്കുന്ന വിധം പായസം അരി നന്നായി കഴുകിയെടുക്കുക. ( സേമിയ ആണെങ്കിൽ ചെറുതായി പൊടിച്ചെടുക്കുക) ശേഷം പ്രഷർ കുക്കറിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് ഉയർന്ന തീയിൽ 2 വിസിൽ വരെ വേവിച്ചെടുക്കുക. അതിനുശേഷം അടപ്പു തുറന്നു പാൽ, പഞ്ചസാര എന്നിവ ചേർത്തിളക്കി അടച്ചുവയ്ക്കുക.

ചേരുവകൾ

പായസം അരി അല്ലെങ്കിൽ സേമിയ – 1/2 ഗ്ലാസ് (150 മില്ലി ഗ്ലാസ് )

പഞ്ചസാര – 1 1/4 ഗ്ലാസ്

പാൽ – 1 ലിറ്റർ

തയ്യാറാക്കുന്ന വിധം

പായസം അരി നന്നായി കഴുകിയെടുക്കുക. ( സേമിയ ആണെങ്കിൽ ചെറുതായി പൊടിച്ചെടുക്കുക)

ശേഷം പ്രഷർ കുക്കറിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് ഉയർന്ന തീയിൽ 2 വിസിൽ വരെ വേവിച്ചെടുക്കുക.

അതിനുശേഷം അടപ്പു തുറന്നു പാൽ, പഞ്ചസാര എന്നിവ ചേർത്തിളക്കി അടച്ചുവയ്ക്കുക.

തുടർന്ന് ഏറ്റവും താഴ്ന്ന തീയിൽ മിനിമം ഒരു മണിക്കൂർ വയ്ക്കുക.

വിസിൽ വരാൻ തുടങ്ങുമ്പോൾ തീ അണച്ചു 10 മിനിറ്റ് മാറ്റി വയ്ക്കുക.

വീണ്ടും തീ കത്തിച്ചു താഴ്ന്ന തീയിൽ കുക്ക് ചെയ്യുക.

അങ്ങനെ ഒരു മണിക്കൂർ ആകുമ്പോഴേക്കും പായസം നന്നായി കുറുകി നല്ല പിങ്ക് നിറത്തിൽ ആകും
 

facebook twitter