+

സ്പെഷ്യല്‍ കരദന്തു തയ്യാറാക്കിയാലോ?

ചെറുതായി നീളത്തിൽ നുറുക്കിയ നട്സ് പിസ്ത - 3 ടേബിൾ സ്പൂൺ ബദാം- 2 ടേബിൾ സ്പൂൺ വാള്‍നട്സ് - 2 ടേബിൾ സ്പൂൺ കശുവണ്ടി - 2 ടേബിൾ സ്പൂൺ

വേണ്ട ചേരുവകൾ

ചെറുതായി നീളത്തിൽ നുറുക്കിയ നട്സ്

പിസ്ത - 3 ടേബിൾ സ്പൂൺ

ബദാം- 2 ടേബിൾ സ്പൂൺ

വാള്‍നട്സ് - 2 ടേബിൾ സ്പൂൺ

കശുവണ്ടി - 2 ടേബിൾ സ്പൂൺ

കപ്പലണ്ടി - 2 ടേബിൾ സ്പൂൺ

ശർക്കര പാനി - 2 ടേബിൾ സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് - 6 ടേബിൾ സ്പൂൺ

ഏലയ്ക്കപ്പൊടി - 1 ടേബിൾ സ്പൂൺ

ഡസിക്കേറ്റഡ് കോക്കനട്ട് - 3 കപ്പ്

ഉണക്കമുന്തിരി കാൽ കപ്പ് ചെറുതായി അരിഞ്ഞു വെക്കുക

ഡേറ്റ്സ് - 4,5 എണ്ണം ചെറുതായി അരിഞ്ഞ് ചേർക്കാം

പിസ്ത - ഒരു സ്പൂൺ (അലങ്കരിക്കാന്‍)

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി ഒരു കപ്പ് നുറുക്കിയ നട്സ് ചേര്‍ത്ത് ചെറിയ ചൂടിൽ വറുത്തു വെക്കുക. ശേഷം ഒരു സ്പൂൺ പിസ്ത വറുത്ത് മാറ്റി വെക്കുക. ഇനി ഒരു സ്പൂൺ നെയ്യ് ചേർത്ത് അരിഞ്ഞു വെച്ച ഉണക്കമുന്തിരി വറുത്ത് അതിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് രണ്ട് മിനിറ്റ് വറുക്കുക. ശേഷം കണ്ടൻസ്ഡ് മിൽക്ക് അരക്കപ്പ് ചേർത്ത് 5 മിനിറ്റ് വഴറ്റുക. ഒപ്പം ശർക്കര പാനിയും ചേർത്ത് വറ്റി വരുമ്പോൾ ഏലയ്ക്കാപൊടി ചേർത്തിളക്കുക. അതിനു ശേഷം വറുത്തുവെച്ച നട്സ് ചേര്‍ത്ത് ഇളക്കി എടുത്ത് സ്റ്റൗ ഓഫ് ചെയ്യുക.അവസാനം ഒരു സ്പൂൺ നെയ്യ് തൂകി കൊടുക്കുക. നെയ്യ് പുരട്ടിയ പാത്രത്തിൽ ഇട്ട് നന്നായി അമർത്തിയെടുക്കുക. ഇനി പിസ്ത ചേർത്ത് വീണ്ടും നന്നായി അമർത്തിയ ശേഷം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു വിളമ്പാം

facebook twitter