+

വിഷുവിന് രാവിലെ അട തയ്യാറാക്കാം

ശര്‍ക്കര - അര കി.ഗ്രാം     തേങ്ങാ ചിരവിയത് - ഒരു കപ്പ്     ചക്കപ്പഴം - അരിഞ്ഞത് ഒരു കപ്പ്     അരിപ്പൊടി - ഒരു കപ്പ്     നെയ്യ് - ആവശ്യത്തിന്

ആവശ്യമായ ചേരുവകള്‍

    ശര്‍ക്കര - അര കി.ഗ്രാം
    തേങ്ങാ ചിരവിയത് - ഒരു കപ്പ്
    ചക്കപ്പഴം - അരിഞ്ഞത് ഒരു കപ്പ്
    അരിപ്പൊടി - ഒരു കപ്പ്
    നെയ്യ് - ആവശ്യത്തിന്
    ഏലയ്ക്ക പൊടി, ജീരകം പൊടി - ആവശ്യത്തിന്
    എള്ള് - ഒരു സ്പൂണ്‍
    തേങ്ങാ കൊത്ത് - ഒരു സ്പൂണ്‍
    ഉപ്പ് - ആവശ്യത്തിന്
    പാല്‍ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

അരിപ്പൊടി ചെറുതായി ചൂടാക്കിയ ശേഷം തണുക്കാന്‍ വയ്ക്കുക. ശേഷം ശര്‍ക്കര പാനിയാക്കി അതിലേക്ക് ചക്ക അരിഞ്ഞത്, തേങ്ങാ ചിരവിയത്, ഏലയ്ക്ക പൊടി, ജീരകം പൊടി, നെയ്യ് എന്നിവ ചേര്‍ത്തിളക്കുക. ശേഷം നെയ്യില്‍ വറുത്ത തേങ്ങാ കൊത്ത്, എള്ള് ഇവ കൂടി ചേര്‍ത്ത് ഇളക്കിയ പാനി ചൂടാക്കിയ പൊടിയില്‍ അല്പം ഉപ്പു ചേര്‍ത്ത് ഇളക്കിയ ശേഷം ചേര്‍ത്ത് കൊടുക്കുക. കൂടെ കുറച്ചു ശുദ്ധമായ പാലും ചേര്‍ത്ത് ഇളക്കി വയ്ക്കുക. ശേഷം വാഴയില വാട്ടി അതില്‍ െവച്ച് പരത്തി ചുറ്റും ചുരുട്ടിയ ശേഷം ആവിയില്‍ വേവിക്കുക. രുചികരമായ വിഷു അട തയ്യാര്‍.
 

facebook twitter