വേണ്ട ചേരുവകൾ
നല്ല കഷ്ണം മീൻ 1 കിലോ
ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 7 അല്ലി നീളത്തിൽ അരിഞ്ഞത്
ഉലുവ 1/2 സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
കുടം പുളി 4 കഷ്ണം ( ചൂട് വെള്ളത്തിൽ ഉപ്പും ചേർത്ത് ഇട്ടു വയ്ക്കുക)
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
കടുക് ആവശ്യത്തിന്
ഉലുവ ഒരു നുള്ള്
കട്ടി കായം ചെറിയ 2 കഷ്ണം
മഞ്ഞൾ പൊടി 1/4 സ്പൂൺ
വറുത്തു പൊടിച്ച ഉലുവ പൊടി 1/2 സ്പൂൺ
കാശ്മീരി ചില്ലി പൗഡർ 5 സ്പൂൺ
(മഞ്ഞൾ പൊടി, മുളക് പൊടി, ഉലുവ പൊടി എന്നിവ കുറച്ചു വെള്ളം ഒഴിച്ച് ഒരു കുഴമ്പു പരുവത്തിൽ ആക്കി വയ്ക്കുക).
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക്, കുറച്ചു ഉലുവ, കായം എന്നിവ ഇട്ടു കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ഇട്ടു കൊടുക്കുക.
കുറച്ചു കറിവേപ്പില കൂടെ ഇട്ടു ഒന്ന് മൂത്തു വരുമ്പോൾ നേരെത്തെ കലക്കി വച്ചിരിക്കുന്ന പൊടികൾ ഇതിലേക്ക് ചേർക്കുക. കൂട്ടത്തിൽ തന്നെ പുളിയും ഉപ്പും കൂടെ ചേർക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.
നന്നായി തിളച്ചു കഴിയുമ്പോൾ മീൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ടു കൊടുക്കുക. കുറച്ചും കൂടെ കറിവേപ്പില മുകളിൽ ഇട്ടു കൊടുത്തു ഒരു 20 മിനിട്ട് അടച്ചു വച്ച് വേവിക്കുക. തീ ഒരു medium flameൽ വച്ചാൽ മതി. ഒരു 20 മിനിട്ട് കഴിയുമ്പോഴേക്കും നല്ല എണ്ണ ഒക്കെ തെളിഞ്ഞു നല്ല അടിപൊളി മീൻ കറി റെഡിയായി.