+

മഞ്ഞ ജിലേബി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങൾ മൈദ - 1 1/2 കപ്പ് കോൺഫ്ളോർ- 3 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ - 1/2 ടീസ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ

ആവശ്യമുള്ള സാധനങ്ങൾ
മൈദ - 1 1/2 കപ്പ്
കോൺഫ്ളോർ- 3 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ - 1/2 ടീസ്പൂൺ
ഉപ്പ് - 1/4 ടീസ്പൂൺ
മഞ്ഞകളർ- കുറച്ച്
നെയ്യ്- 2 ടേബിൾ സ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യത്തിന്

പഞ്ചസാര പാനി തയ്യാറാക്കാൻ
പഞ്ചസാര - 1 കപ്പ്
വെള്ളം - 1 കപ്പ്
നാരങ്ങാനീര് - 1 ടീസ്പൂൺ
ഏലക്കായ - 3 എണ്ണം ചതച്ചത്
മഞ്ഞ ഫുഡ് കളർ - 2 തുള്ളി

തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദ, കോൺഫ്‌ളോർ, ബേക്കിംഗ് സോഡ ഉപ്പ് എന്നിവയെടുത്ത് അരിച്ചെടുക്കുക. ഇതിലേക്ക് തൈരും നെയ്യും ചേർക്കുക. അല്പം വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കിയെടുക്കുക. ഇതിലേക്ക് മഞ്ഞ ഫുഡ് കളർ ചേർത്ത ശേഷം ഇത് ഒരു മണിക്കൂർ അടച്ച് സൂക്ഷിക്കാം.

പഞ്ചസാര ലായനി തയ്യാറാക്കുന്ന വിധം

പഞ്ചസാര ലായനി തയ്യാറാക്കാനായി പഞ്ചസാരയും വെളളവും കൂടി ഇടത്തരം തീയിൽ ചൂടാക്കുക. പഞ്ചസാര ഉരുകി കഴിഞ്ഞാൽ തീ കുറച്ച് അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ഏലയ്ക്കയും ചേർത്ത ശേഷം അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കാം. ഇനി അൽപ്പം മഞ്ഞ ഫുഡ് കളർ കൂടി ചേർക്കാം.

തയ്യാറാക്കി വച്ച മാവ് ഒരു സിപ് ലോക്ക് കവറിലേക്ക് ഒഴിച്ച് നിറച്ച ശേഷം ചൂടായ എണ്ണയിലേക്ക് ജിലേബിയുടെ ഷെയ്പ്പിൽ ചുറ്റിച്ച് ഒഴിച്ചുകൊടുക്കാം. ( തീ മീഡിയം ഫ്‌ളേമിലേക്ക് വയ്ക്കണം). ജിലേബിയുടെ രണ്ട് വശവും ക്രിസ്പിയാകുന്നതുവരെ വറുത്തെടുക്കാം. എണ്ണയിൽ നിന്ന് കോരിയെടുത്ത് തയ്യാറാക്കി വച്ച ചെറുചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇട്ടുകൊടുക്കാം.ജിലേബികൾ പഞ്ചസാര ലായനിയിൽ അൽപ്പസമയം മുക്കി വച്ച ശേഷം പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

facebook twitter