ആവശ്യമായ സാമഗ്രികൾ:
എസ്പ്രസ്സോ- 1 ഷോട്ട്
ചിയ സീഡ്- അര കപ്പ്
സ്വീറ്റ്‌നർ- അര ടേബിൾ സ്പൂൺ
വാനില എസ്സൻസ്
പാൽ- ഒരു കപ്പ്
ബദാം- അലങ്കാരത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ചിയ സീഡ്, സ്വീറ്റ്‌നർ, എസ്പ്രസ്സോ, വാനില എസ്സൻസ്, പാൽ എന്നിവ എടുക്കുക. നന്നായി മിക്‌സ് ചെയ്യുക. ഒരു രാത്രി മുഴുവൻ തണുപ്പിക്കുക. കഴിക്കുന്നതിന് മുമ്പ് ബദാമുകൾ ഉപയോഗിച്ച് അലങ്കരിക്കുക.