+

ന്യൂഡില്‍സ് വീട്ടില്‍ തയ്യാറാക്കാം

അരിഞ്ഞ പച്ചക്കറികള്‍ (കാരറ്റ്, കാപ്സികം, കാബേജ്) – ഒന്നേകാല്‍ കപ്പ് സോയ സോസ് – മുക്കാല്‍ ടീസ്പൂണ്‍ ഗ്രീന്‍ ചില്ലി സോസ് – അര ടീസ്പൂണ്‍ വെളുത്തുള്ളി – 2 ടീസ്പൂണ്‍ അരിഞ്ഞത് കുരുമുളക് പൊടി – 1 ടീസ്പൂണ്‍

ചേരുവകള്‍:

ഹക്ക നൂഡില്‍സ് – 2 കപ്പ്

മുട്ട – 2

അരിഞ്ഞ പച്ചക്കറികള്‍ (കാരറ്റ്, കാപ്സികം, കാബേജ്) – ഒന്നേകാല്‍ കപ്പ്

സോയ സോസ് – മുക്കാല്‍ ടീസ്പൂണ്‍

ഗ്രീന്‍ ചില്ലി സോസ് – അര ടീസ്പൂണ്‍

വെളുത്തുള്ളി – 2 ടീസ്പൂണ്‍ അരിഞ്ഞത്

കുരുമുളക് പൊടി – 1 ടീസ്പൂണ്‍

എണ്ണ – 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

നൂഡില്‍സ് മുങ്ങാന്‍ പാകത്തിനുള്ളത്ര വെള്ളം തിളപ്പിക്കുക.

ഇതിലേക്ക് അര ടീസ്പൂണ്‍ എണ്ണ ചേര്‍ക്കുക.

തിളച്ചുകഴിഞ്ഞാല്‍ വെള്ളത്തിലേക്ക് ഹക്ക നൂഡില്‍സ് ഇടുക.

നൂഡില്‍സ് വെന്തശേഷം ഇതു അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കാം.

പാനിലേക്ക് അര ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.

ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക.

മുട്ട നന്നായി ഇളക്കി വേകുമ്പോള്‍ മാറ്റിവയ്ക്കുക.

ബാക്കി എണ്ണ ഇതേ പാനിലേക്ക് ഒഴിച്ച് വെളുത്തുള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക.

ഇതിനുശേഷം ചെറുതായി അരിഞ്ഞ കാരറ്റും കാബേജും ചേര്‍ക്കുക.

പച്ചമണം മാറുന്നതുവരെ മീഡിയം തീയില്‍ വയ്ക്കുക.

ഇനി കാപ്സികം ചേര്‍ത്ത് രണ്ടു മിനുട്ട് വഴറ്റുക.

ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, കുമുളക് പൊടി എന്നിവ ചേര്‍ക്കുക.

തീ നല്ലപോലെ കൂട്ടി നന്നായി ഇളക്കുക.

കുറച്ച് സമയത്തേക്ക് തിളയ്ക്കാന്‍ വയ്ക്കുക.

പച്ചക്കറികളില്‍ സോസ് നന്നായി പിടിക്കുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

ഇതിലേക്ക് ചിക്കി വച്ചിരിക്കുന്ന മുട്ട ചേര്‍ത്ത് ഇളക്കാം.

ഇനി നേരത്തെ വേവിച്ചുവച്ചിരിക്കുന്ന നൂഡില്‍സ് ചേര്‍ക്കുക.

ഇത് മറ്റ് കൂട്ടുകളുമായി നന്നായി യോജിപ്പിച്ച് രണ്ട് മിനുട്ട് നേരം ഇളക്കുക.
 

facebook twitter