അല്പം വ്യത്യസ്തമായി ഒരു ബനാന ഇഡലി തയ്യാറാക്കിയാലോ?

07:15 PM May 13, 2025 | AVANI MV

ആവശ്യമായ ചേരുവകൾ

    അരി – അരക്കപ്പ്
    ഉഴുന്ന് – രണ്ട് കപ്പ്
    ശര്‍ക്കര – നാല് ടേബിള്‍ സ്പൂണ്‍
    ഉപ്പ് – പാകത്തിന്
    ഏലക്ക പൊടി – ഒരു നുള്ള്
    പഴം നല്ലതുപോലെ പഴുത്തത് – അരക്കഷ്ണം
    തേങ്ങ ചിരകിയത് – കാല്‍ക്കപ്പ്
    തേങ്ങാപ്പാല്‍ – ഒരു കപ്പ്
    ശര്‍ക്കര പൊടിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര ചിരകിയതും പഴം അരിഞ്ഞതും തേങ്ങാപ്പാലും തേങ്ങയും ഉപ്പും ഏലക്കപ്പൊടിയും എല്ലാം ചേര്‍ത്ത് ഒന്നു കൂടി നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ കൂടി മിക്‌സ് ചെയ്ത് ഈ കൂട്ട് അഞ്ച് മണിക്കൂര്‍ വെക്കുക. അതിന് ശേഷം അഞ്ച് മണിക്കൂര്‍ കഴിഞ്ഞ് ഇഡ്ഡലി തട്ടില്‍ നല്ലതുപോലെ വേവിച്ചെടുക്കുക. നല്ല സ്വാദിഷ്ഠമായ ബനാന കോക്കനട്ട് ഇഡ്ഡലി തയ്യാര്‍.