വേണ്ട ചേരുവകൾ
നിലക്കടല - രണ്ട് കപ്പ്
കടലമാവ് - ഒരു കപ്പ്
Trending :
അരിപ്പൊടി - 2 സ്പൂൺ
മഞ്ഞൾ പൊടി - അര സ്പൂൺ
മുളകുപൊടി - ഒരു സ്പൂൺ
മല്ലിപ്പൊടി - അര സ്പൂൺ
ചട്ട് മസാല - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
എണ്ണ വറുക്കാൻ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നിലക്കടല ഒരു ബൗളിലേയ്ക്ക് ഇട്ടുകൊടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, ചാട്ട് മസാല, ആവശ്യത്തിന് ഉപ്പ് മല്ലിപ്പൊടി, അരിപ്പൊടി, കടലമാവ് എന്നിവ ചേർത്ത് വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ച് വയ്ക്കുക. ഇനി പാന്‍ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുഴച്ച് വെച്ച നിലക്കടല ചേർത്ത് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ്.