+

സോഫ്റ്റായ ഇടിയപ്പം തയ്യാറാന്‍ ഈസി ടിപ്‌സ്

അരിപ്പൊടി – 2 കപ്പ് ഉപ്പ് – പാകത്തിന് തേങ്ങ ചിരകിയത് – 1 കപ്പ് എണ്ണ ഉണ്ടാക്കുന്ന വിധം

ഉണ്ടാക്കാനവശ്യമായ ചേരുവകള്‍

അരിപ്പൊടി – 2 കപ്പ്

ഉപ്പ് – പാകത്തിന്

തേങ്ങ ചിരകിയത് – 1 കപ്പ്

എണ്ണ

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെളളമെടുത്ത് തിളപ്പിക്കുക.

ഇതിലേക്ക് പാകത്തിന് ഉപ്പും എണ്ണയും ചേര്‍ക്കുക.

ഈ വെളളം അരിപ്പൊടിയിലേക്ക് ഒഴിച്ച് മാവ് മൃദുവാകുന്നതുവരെ കട്ടയില്ലാതെ കുഴക്കണം.

ഈ മാവ് സേവനാഴിയില്‍ നിറച്ച് ഇടിയപ്പം ചുറ്റിയെടുക്കാം.

ഇടിയപ്പ തട്ടില്‍ മാവ് പകുതി ചുറ്റിയ ശേഷം അല്പം ചിരകിയ തേങ്ങ തൂവി അതിനു മുകളില്‍ വീണ്ടും മാവ് ചുറ്റണം.

ഇങ്ങനെ തട്ട് നിറച്ച ശേഷം ആവിയില്‍ അഞ്ചുമിനിറ്റ് വേവിച്ചെടുക്കാം.

ഇടിയപ്പം തയ്യാറായി കഴിഞ്ഞു.

facebook twitter