+

വെളുത്തുള്ളി കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

വെളുത്തുള്ളി മൊത്തമായി സൂക്ഷിക്കുന്നതിനേക്കാളും പേസ്റ്റ് രൂപത്തിലാക്കി ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതാണ് കുറച്ചുകൂടെ നല്ലത്. എണ്ണ ചേർത്ത് നന്നായി വെളുത്തുള്ളി അരച്ചതിന് ശേഷം പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.

വെളുത്തുള്ളി മൊത്തമായി സൂക്ഷിക്കുന്നതിനേക്കാളും പേസ്റ്റ് രൂപത്തിലാക്കി ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതാണ് കുറച്ചുകൂടെ നല്ലത്. എണ്ണ ചേർത്ത് നന്നായി വെളുത്തുള്ളി അരച്ചതിന് ശേഷം പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.

വേനൽക്കാലത്ത് പച്ചക്കറികളും സസ്യങ്ങളും ഫ്രഷായി സൂക്ഷിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചൂട് കൂടുമ്പോൾ പച്ചക്കറികൾ പെട്ടെന്ന് കേടാവുന്നു. മാസങ്ങളോളം വെളുത്തുള്ളി കേടുവരാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. ഈ രീതിയിൽ ചെയ്തു നോക്കൂ. വെളുത്തുള്ളി കേടുവരുകയേ ഇല്ല.

വിനാഗിരിയിൽ സൂക്ഷിക്കാം 

ചൂട് സമയങ്ങളിൽ വെളുത്തുള്ളി കേടുവരാതിരിക്കാൻ, ഇവ തൊലി കളഞ്ഞ് വിനാഗിരിയിൽ ഇട്ടുവെച്ചാൽ മതി. ഇത് വെളുത്തുള്ളിയുടെ ഫ്രഷ്‌നെസ് നിലനിർത്തുന്നതിനൊപ്പം കൂടുതൽ സ്വാദും നൽകുന്നു. ഒരു പാത്രത്തിൽ നിറയെ വിനാഗിരി എടുത്തതിന് ശേഷം അതിലേക്ക് തൊലി കളഞ്ഞ വെളുത്തുള്ളി ഇട്ടുകൊടുക്കാം. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. 

വെളുത്തുള്ളി പേസ്റ്റ് 

വെളുത്തുള്ളി മൊത്തമായി സൂക്ഷിക്കുന്നതിനേക്കാളും പേസ്റ്റ് രൂപത്തിലാക്കി ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതാണ് കുറച്ചുകൂടെ നല്ലത്. എണ്ണ ചേർത്ത് നന്നായി വെളുത്തുള്ളി അരച്ചതിന് ശേഷം പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ മാസങ്ങളോളം വെളുത്തുള്ളി കേടുവരാതിരിക്കും. 

മൺകലത്തിൽ സൂക്ഷിക്കാം 

പരമ്പരാഗതമായ രീതിയിൽ മൺകലത്തിലും വെളുത്തുള്ളി സൂക്ഷിക്കാവുന്നതാണ്. ഇത് പഴയ രീതികൾ ആണെങ്കിലും മൺകലത്തിൽ സൂക്ഷിച്ചാൽ നല്ല വായു സഞ്ചാരവും ഈർപ്പത്തെ നിയന്ത്രിക്കുകയും വെളുത്തുള്ളി കേടുവരാതിരിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി കലത്തിൽ ഇട്ടതിന് ശേഷം ചെറിയ രീതിയിൽ കെട്ടിവയ്ക്കണം. തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്

facebook twitter