ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന പൂജ നടത്തിയ പൂജാരിക്ക് മർദ്ദനം

10:25 AM Aug 26, 2025 | Kavya Ramachandran

പാലക്കാട് :  ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന പൂജ നടത്തിയ പൂജാരിക്ക് മർദ്ദനം. വീഴുമല ക്ഷേത്രത്തിലെ പൂജാരിയായ സുരേഷിനാണ് മർദ്ദനമേറ്റത്. രജിൻ, വിപിൻ, പരമൻ എന്നിവർ ചേർന്നാണ് സുരേഷിനെ മർദിച്ചത്. സംഭവത്തിൽ മൂവരെയും ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുരേഷ് ഒരു പ്രാർഥനാലയം നടത്തി വരുകയായിരുന്നു. ഇതിനിടെ പ്രതികളുടെ ബന്ധു വീട്ടിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പൂജ നടത്തി. ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ചാണ് സുരേഷിനെ മൂവരും ചേർന്ന് മർദിച്ചത്.

പൂജകളും മറ്റും നടത്തുന്ന ഇയാളെ അടുത്തിടെ പ്രതികളിലൊരാളുടെ ബന്ധു പൂജ നടത്താൻ ക്ഷണിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരം വീട്ടിലെത്തിയ സുരേഷ് ബാധ ഒഴിപ്പിക്കൽ പൂജ നടത്തുകയും ചെയ്തു. എന്നാൽ പൂജ ഫലം കണ്ടില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ യുവാവും സുഹൃത്തുക്കളും പൂജാരിയെ മർദ്ദിച്ചത്