+

‘പ്രിൻസ് ആൻഡ് ഫാമിലി’ തിയറ്ററുകളിലേക്ക്

‘പ്രിൻസ് ആൻഡ് ഫാമിലി’ തിയറ്ററുകളിലേക്ക്

ദിലീപിനെ നായകനാക്കി ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫൈനൽ മിക്സ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റിഫനാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാർ പറയുന്നു. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണിത്.

facebook twitter