+

കെഎസ്ആർടിസി റൂട്ടിൽ 500 ഓളം സ്വകാര്യ AC ബസ്സുകൾ; നിരക്ക് മുതലാളി നിശ്ചയിക്കും

സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക്  അനുവദിച്ച 31 ദേശസാത്കൃതപാതകളില്‍ അനധികൃതമായി ഓടുന്നത് അഞ്ഞൂറിലധികം സമാന്തര സര്‍വീസുകള്‍. അന്തസ്സംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ചിരുന്ന സ്വകാര്യബസുകാര്‍ സംസ്ഥാനത്തിനുള്ളില്‍ ഇന്റര്‍സിറ്റി എസി ബസുകളിലേക്ക് മാറിയാണ് നിയമവിരുദ്ധസര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരം: സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക്  അനുവദിച്ച 31 ദേശസാത്കൃതപാതകളില്‍ അനധികൃതമായി ഓടുന്നത് അഞ്ഞൂറിലധികം സമാന്തര സര്‍വീസുകള്‍. അന്തസ്സംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ചിരുന്ന സ്വകാര്യബസുകാര്‍ സംസ്ഥാനത്തിനുള്ളില്‍ ഇന്റര്‍സിറ്റി എസി ബസുകളിലേക്ക് മാറിയാണ് നിയമവിരുദ്ധസര്‍വീസ് നടത്തുന്നത്.

സംരക്ഷിത റൂട്ടുകളില്‍ കടന്നുകയറി ഓടുന്ന ഇവ പ്രതിദിനം രണ്ടരക്കോടി രൂപയോളം വരുമാനം നേടുന്നുണ്ട്. ഇത്തരം ബസുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും ആശങ്കയിലാണ്.

കെഎസ്ആര്‍ടിസിക്കുമാത്രം അനുമതിയുള്ള എറണാകുളം-തൃശ്ശൂര്‍ പാതയില്‍ വന്‍പ്രചാരണത്തോടെയാണ് ഒരു സ്വകാര്യബസ് അടുത്തിടെ ഓടിത്തുടങ്ങിയത്. റൂട്ടും സമയവും ടിക്കറ്റ് നിരക്കും സ്വകാര്യബസുകാരാണ് നിശ്ചയിക്കുക. സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കും. ഓണ്‍ലൈന്‍ വഴി ബുക്കിങ് സ്വീകരിക്കും.

നിയമപ്രകാരം അപേക്ഷിച്ചാല്‍ ഈ പാതയില്‍ ഒരു സ്വകാര്യബസ് പെര്‍മിറ്റ് ലഭിക്കില്ല. ഓള്‍ ഇന്ത്യ, കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റുകള്‍ എടുത്തശേഷം അനധികൃത റൂട്ട് ബസായി ഓടുന്നതാണ് രീതി.യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍, സ്റ്റോപ്പുകള്‍, സമയപട്ടിക എന്നിവ പരസ്യപ്പെടുത്താന്‍ റൂട്ട് ബസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഇവ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിട്ടും മോട്ടോര്‍വാഹനവകുപ്പിന് അനക്കമില്ല.
 

facebook twitter