കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി

10:30 AM Jan 26, 2025 | Neha Nair

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. രാധയുടെ ഭര്‍ത്താവ് അച്ചപ്പനോടും മകന്‍ അനിലിനോടുമാണ് പ്രിയങ്ക ഫോണില്‍ സംസാരിച്ചത്. സംഭവത്തില്‍ ദുഃഖം അറിയിക്കുകയും കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് പ്രിയങ്ക ഉറപ്പു നല്‍കുകയും ചെയ്തു.

അതേസമയം, നരഭോജി കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തീവ്രശ്രമം തുടരുകയാണ്. നോര്‍ത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാല്‍, കുഞ്ഞോം, മാനന്തവാടി ആര്‍ആര്‍ടി, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ എന്നിവരുടെ സംഘത്തില്‍ നിന്നുള്ള 85 ജീവനക്കാരാണ് പഞ്ചാരക്കൊല്ലി കടുവയെ പിടികൂടാനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നത്.

മയക്കുവെടി വെക്കാനും, അവശ്യ സാഹചര്യത്തില്‍ വെടിവെക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്ജീകരണങ്ങള്‍ സഹിതമാണ് തിരച്ചില്‍.