+

സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ച കൊച്ചി സ്വദേശിക്കായി അന്വേഷണം

ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യാനായി വീണ്ടും വിളപ്പിക്കുക.

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചി സ്വദേശിയായ ഷാലി മുഹമ്മദും പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയ കൊച്ചി സ്വദേശിക്കായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യാനായി വീണ്ടും വിളപ്പിക്കുക.

കഞ്ചാവ് കണ്ടെടുത്ത ഫ്‌ളാറ്റിന്റെ ഉടമസ്ഥന്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കും. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് കോടതിയില്‍ ഹാജരാക്കി.
 

facebook twitter