+

ചർമ്മത്തെ സംരക്ഷിക്കാൻ പരീക്ഷിക്കാം ചെറി കൊണ്ടുള്ള ഫേസ് പാക്കുകൾ

ചെറിയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചെറികളിൽ കാണപ്പെടുന്ന ചില ഘടകങ്ങൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചിലതരം മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. ചെറിയിലെ വിറ്റാമിൻ സി കൊളാജൻ രൂപീകരണത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ  നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.

 ചർമ്മം ചെറുപ്പമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലോ നിങ്ങളുടെ ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴമാണ് ചെറിപ്പഴം.

ചെറിയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ചെറികളിൽ കാണപ്പെടുന്ന ചില ഘടകങ്ങൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചിലതരം മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. ചെറിയിലെ വിറ്റാമിൻ സി കൊളാജൻ രൂപീകരണത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ  നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.

ചർമ്മത്തിന് ജലാംശം നിലനിർത്താനുള്ള കഴിവ് ഉൾപ്പെടെ നിരവധി ഗുണങ്ങൾ ചെറി പഴങ്ങൾക്കുണ്ട്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നു. ആവശ്യമായ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നു. 

ഒന്ന് 

ചെറിയുടെ പൾപ് അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖം സുന്ദരമാക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

ചെറിപ്പഴത്തിന്റെ നീരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10 അല്ലെങ്കിൽ 15 മിനുട്ട് നേരം മുഖത്ത് ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇത് കറുപ്പകറ്റാനും വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കും.

മൂന്ന്

ചെറിയുടെ പൾപ്പും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. 

facebook twitter