കൊച്ചി:പി.ടി. ഉഷയുടെ മകൻ ഡോ. വിഘ്നേഷ് ഉജ്വല്‍ വിവാഹിതനായി.കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയില്‍ അശോക് കുമാറിന്റെയും ഷിനിയുടെയും മകള്‍ കൃഷ്ണയാണ് വധു. തിങ്കളാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും കായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
സ്പോർട്സ് മെഡിസിനില്‍ എംബിബിഎസ് ബിരുദം നേടിയ ഡോക്ടറാണ് വിഘ്നേഷ് ഉജ്വല്‍. ഇരു കുടുംബങ്ങളും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും നാല് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് മകന് അനുയോജ്യയായ വധുവിനെ കണ്ടെത്തിയതെന്നും പി.ടി. ഉഷ പറഞ്ഞു. ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയ എല്ലാവർക്കും അവർ നന്ദി അറിയിച്ചു.
Trending :