25 ദിവസമായി നിരാഹാര സമരം നടത്തുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യത്തിന് പഞ്ചാബ് സർക്കാരാണ് ഉത്തരവാദികളെന്ന് സുപ്രീം കോടതി. കർഷക നേതാവിനെ അദ്ദേഹത്തിൻ്റെ ആരോഗ്യനില നിരീക്ഷിക്കാൻ കഴിയുന്ന താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെടണമെന്നാണ് കോടതി ഉത്തരവ്.
നിരാഹാരം അനുഷ്ഠിച്ച ദല്ലേവാൾ ബോധരഹിതനാകുകയും അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. വാദം കേൾക്കുന്നതിനിടെ ഖനൗരി അതിർത്തിയിൽ നിന്നും 700 മീറ്റർ മാത്രം അകലെയുള്ള താൽക്കാലിക ആശുപത്രിയിലേക്ക് ദല്ലേവാളിനെ മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പഞ്ചാബ് സർക്കാരിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ്ങിനോട് ചോദിച്ചു.
Trending :