ഒരു കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത്, ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അരടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് അരമണിക്കൂർ മാറ്റിവെക്കണം. ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം, നാല് ഗ്രാമ്പൂ, ഒരു കറുവപ്പട്ട, മൂന്ന് ഏലക്കായ, ഏലക്കായ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി നാലു സവാള അരിഞ്ഞതും, എട്ടു വെളുത്തുള്ളിയല്ലിയും , ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം, സവാള നല്ല സോഫ്റ്റായി വരുന്നത് വരെ വഴറ്റണം, ശേഷം ചൂടാറാൻ ആയി മാറ്റിവയ്ക്കാം, ഒരു മിക്സി ജാറിലേക്ക് ഈ മസാല ചേർത്ത് കൊടുത്തു മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
മറ്റൊരു പാനിലേക്ക് ആറ് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി സവാള മിക്സ് ചേർത്ത് വഴറ്റുക, ഇതിലേക്ക് മൂന്നു തക്കാളി മിക്സിയിൽ അടിച്ചത് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം, എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ,ഒരു ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു പാൻ മുടി 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം, ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്തു മസാലയുമായി നന്നായി മിക്സ് ചെയ്തു എടുക്കുക തിളച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് മൂടിവയ്ക്കാം. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗരംമസാല ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം, മൂടിവെച്ച് അഞ്ചു മിനിറ്റിനു ശേഷം വീണ്ടും തുറന്ന് ഒരു ടീസ്പൂൺ കസൂരി മേത്തി, അര ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ചേർത്തുകൊടുക്കാം, മിക്സ് ചെയ്ത ശേഷം വീണ്ടും മൂടിവെച്ച് 5 മിനിറ്റ് തിളപ്പിക്കുക ഇനി തീ ഓഫ് ചെയ്ത് സെർവ് ചെയ്യാം.