+

പുട്ടിന് ഒരു ചെറിയ മേക്കോവർ നൽകാം

  അരിപ്പൊടി- 11/2 കപ്പ്     വാഴപ്പഴം- 5     തേങ്ങ- 1 കപ്പ്     ശർക്കര- 1 കപ്പ്

ചേരുവകൾ

    അരിപ്പൊടി- 11/2 കപ്പ്
    വാഴപ്പഴം- 5
    തേങ്ങ- 1 കപ്പ്
    ശർക്കര- 1 കപ്പ്
    ഉപ്പ്- 1 നുള്ള്
    വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേയ്ക്ക് ഒന്നര കപ്പ് അരിപ്പൊടിയെടുക്കാം.
    അതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കാം.
    ഇതേ സമയം ചെറുചൂടുള്ള വെള്ളം അരിപ്പൊടി നനയാൻ തക്കവണ്ണം ചേർക്കാം.
    പുട്ട് പൊടി തയ്യാറായതിനു ശേഷം മാറ്റി വയ്ക്കാം.
    ഇതേ സമയം തേങ്ങ ഒരു കപ്പ് ചിരകിയെടുക്കാം.
    വാഴപ്പഴം അല്ലെങ്കിൽ നോന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം.
    ഒരു കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തെടുക്കാം.
    പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വയ്ക്കാം. പുട്ടുകുറ്റിയിലേയ്ക്ക് ആദ്യം തേങ്ങ ചിരകിയതെടുക്കാം. മുകളിൽ അരിപ്പൊടി അതിനിടയ്ക്ക് പഴവും, ശർക്കരപൊടിച്ചതും ചേർക്കാം.
    ഇഷ്ടാനുസരണം പല ലെയറായി ഇങ്ങനെ ചേർത്തു കൊടുക്കാം. ശേഷം ആവിയിൽ വേവിച്ചെടുക്കാം. ചൂടോടെ ഈ നേന്ത്രപ്പഴ പുട്ട് കഴിച്ചു നോക്കൂ.

Trending :
facebook twitter