ഗാസയില്‍ വെടിനിര്‍ത്തല്‍ ധാരണക്ക് ഹമാസ് അംഗീകാരം നല്കി പത്ത് ദിവസത്തിലധികം പിന്നിട്ടിട്ടും ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍.
മധ്യസ്ഥതാ നിര്‍ദ്ദേശത്തോട് സഹകരിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടാന്‍ ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ.മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തിനിടെ അഭ്യര്‍ത്ഥിച്ചു.
പന്ത് ഇപ്പോള്‍ ഇസ്രായേലിന്റെ കോര്‍ട്ടിലാണെന്നും അവര്‍ക്ക് ഒരു കരാറിലെത്താല്‍ താല്പര്യമില്ലെന്നും ഒരു ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണന്നും അല്‍ അന്‍സാരി വ്യക്തമാക്കി. ഗാസയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. നൂറിലധികം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടത് വസ്തുതകള്‍ മറയ്ക്കാനുള്ള ശ്രമമാണെന്ന് അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി.