ഖത്തറിന്റെ പ്രാദേശികവും സമ്പന്നവുമായ കാര്‍ഷിക പൈതൃകം വിളിച്ചോതുന്ന സൂഖ് വാഖിഫ് ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പ് ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ നടക്കും. സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വില്പനയുമായെത്തുന്ന മേള നടക്കുക.
പ്രാദേശിക കര്‍ഷകരെ പിന്തുണക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മേള, ഖത്തറില്‍ ഉല്‍പാദിപ്പിക്കുന്ന വ്യത്യസ്ത ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനം കൂടിയാണ്.
സന്ദര്‍ശകര്‍ക്ക് പ്രാദേശികമായി ഉല്പാദിപ്പിച്ച വിവിധ ഇനം ഈത്തപ്പഴങ്ങള്‍ ആസ്വദിക്കാനും കര്‍ഷകരുമായി ഇടപഴകാനും പരമ്പരാഗത കൃഷി രീതികളെക്കുറിച്ച് മനസ്സിലാക്കാനും മേളയില്‍ സൗകര്യമുണ്ടാകും.