ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദര്‍ബ് അല്‍ സാഇയിലെ പരിപാടികള്‍ ശനിയാഴ്ച വരെ നീട്ടിയതായി സംഘാടക സമിതി അറിയിച്ചു.
ഈ മാസം പത്തിന് തുടങ്ങിയ ആഘോഷ പരിപാടികള്‍ ദേശീയ ദിനമായ ബുധനാഴ്ച അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തിരക്കും പൊതു അവധിയും കണക്കിലെടുത്താണ് പരിപാടികള്‍ ഡിസംബര്‍ 21 വരെ നീട്ടിയത്.
അതേസമയം ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍ 18, 19 (ബുധന്‍, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കഴിഞ്ഞ് ഡിസംബര്‍ 22 ഞായറാഴ്ചയാകും അവധിക്ക് ശേഷം പ്രവൃത്തി ദിനം പുനരാരംഭിക്കുക.