+

ക്യു.ആര്‍ കോഡിലും തട്ടിപ്പ്: ജാഗ്രത പാലിക്കണം

സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ക്യു.ആര്‍. കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളെക്കുറിച്ച്  ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും നിലവില്‍  പാലക്കാട് ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുമായ പി. അനില്‍കുമാര്‍ നല്‍കിയ മുന്നറിയിപ്പുകളും ക്യു.ആര്‍. കോഡ് തട്ടിപ്പുകളില്‍നിന്ന് രക്ഷനേടാനുള്ള വഴികളും താഴെ നല്‍കുന്നു.

പാലക്കാട് :  സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ക്യു.ആര്‍. കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളെക്കുറിച്ച്  ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും നിലവില്‍  പാലക്കാട് ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുമായ പി. അനില്‍കുമാര്‍ നല്‍കിയ മുന്നറിയിപ്പുകളും ക്യു.ആര്‍. കോഡ് തട്ടിപ്പുകളില്‍നിന്ന് രക്ഷനേടാനുള്ള വഴികളും താഴെ നല്‍കുന്നു.

 എന്താണ് ക്യു.ആര്‍ കോഡ് ?

ക്വിക്ക് റെസ്പോണ്‍സ് (ക്വിക്ക് റെസ്പോണ്‍സ്)  എന്നാണ് ക്യു.ആര്‍ - ന്റെ പൂര്‍ണ രൂപം. 1994 ല്‍ ജപ്പാനിലെ ഓട്ടോമോട്ടിവ് കമ്പനിയായ ഡെന്‍സോ വേവിനായി കണ്ടുപിടിച്ച വെള്ളയും,  കറുപ്പും ചതുരങ്ങളിലുള്ള ഒരു ദ്വിമാന ബാര്‍ കോഡാണ് ക്യു.ആര്‍. ഇതൊരു മെഷീന്‍ റീഡബിള്‍ ഒപ്റ്റിക്കല്‍ ലേബലാണ്. ഇവയില്‍ ഒരു ആപ്ലിക്കേഷനിലേക്കോ, വെബ്സൈറ്റിലേക്കോ പോയിന്റ് ചെയ്യുന്ന ലോക്കേറ്റര്‍, അല്ലെങ്കില്‍ ഐഡന്റിഫയര്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ക്യു.ആര്‍ കോഡ് സൃഷ്ടിക്കാനും, പ്രിന്റ് ചെയ്യാനും സാധിക്കും. ക്യു.ആര്‍  കോഡ് വ്യപകമായി ഉപയോഗിക്കപെടുന്നതോടൊപ്പം തട്ടിപ്പുകളും ഇന്ന് വ്യാപകമാവുകയാണ്.

 ക്യു.ആര്‍ കോഡ് തട്ടിപ്പുകളുടെ വിവിധ മാര്‍ഗ്ഗങ്ങള്‍:

1) ക്വിഷിങ്:
ക്യു.ആര്‍ കോഡ് തട്ടിപ്പുകളില്‍ ഏറ്റവും സാധാരണയായി നടക്കുന്ന തട്ടിപ്പാണിത്. ഉപയോക്താവിനെ മനഃപൂര്‍വം വഞ്ചിച്ച്  ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും വ്യക്തിയെ വ്യാജ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്യുന്നു.
വ്യാജ ലിങ്കുകള്‍ ഉള്‍പ്പടെ ഇത്തരം കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിക്കുകയും അവിടെ നിന്ന് ബാങ്ക് അക്കൗണ്ട് / ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ് വേഡുകള്‍ എന്നിവ ചോര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

2) ഫിഷിങ്:
ക്യു.ആര്‍ ഫിഷിങ് എന്നത് ഒരു സോഷ്യല്‍ എഞ്ചിനീയറിങ് ആക്രമണമാണ്. കത്ത്, വ്യാജ രേഖകള്‍, സന്ദേശങ്ങള്‍, പരസ്യങ്ങള്‍, വ്യാജ ഇ- മെയിലുകള്‍ എന്നിവയിലൂടെ വ്യാജ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് വ്യക്തിഗത സെന്‍സിറ്റീവ് വിവരങ്ങള്‍ മോഷ്ടിക്കുന്ന രീതിയാണിത്. ഇ- മെയില്‍ ഫിഷിങ് ഇതിനകം തന്നെ വിവരങ്ങള്‍ മോഷ്ട്ടിക്കാനുള്ള ഒരു പ്രധാന മാര്‍ഗമായിരിക്കുന്നു.

3) മാല്‍വെയര്‍ ഇന്‍സ്റ്റലേഷന്‍:
ഉപയോക്താക്കള്‍ സ്‌കാന്‍ ചെയ്യുന്ന ക്യു.ആര്‍ കോഡ് വഴി ഉപകരണങ്ങളില്‍ മാല്‍വെയര്‍ സന്നിവേശിപ്പിക്കുന്നു. ഇത് ഉപകാരങ്ങളിലെ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് വഴി വയ്ക്കുന്നു.

 പറ്റിക്കപെടാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.

1)വിശ്വാസയോഗ്യമല്ലാത്ത ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യരുത്.
2) അപരിചിതര്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു നല്‍കുന്ന ക്യു.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാതിരിക്കുക.
3) ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത്  ഉപയോഗിക്കുക.
4) ഗൂഗിളില്‍ കാണുന്ന നമ്പറുകള്‍, ക്യു.ആര്‍ കോഡുകള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
5) ഒരു ക്യു.ആര്‍ കോഡ് മറ്റൊന്നിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയാല്‍ അത് ഒരു പക്ഷെ തട്ടിപ്പിന്റെ സൂചനയാകാം.
6) വൈഫൈ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ ചിലപ്പോള്‍ ക്യു.ആര്‍ സ്‌കാന്‍ ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരത്തില്‍ പൊതു നെറ്റ്വര്‍ക്കിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തുക.
7) ഇവന്റ് രജിസ്ട്രേഷനായി നല്‍കുന്ന ലിങ്ക് ഫോം, ക്യു.ആര്‍ എന്നിവയിലൂടെ തട്ടിപ്പുകാര്‍ ഡേറ്റ ശേഖരണം നടത്താറുണ്ട്, ശ്രദ്ധിക്കണം.
8) ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ തെളിയുന്ന പേരും സ്വീകര്‍ത്താവിന്റെ പേരും തമ്മില്‍ ക്രോസ്സ് ചെക്ക് ചെയ്യുക.
9) ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയുമ്പോള്‍ ലഭിക്കുന്ന യു.ആര്‍.എല്‍ നന്നായി വായിക്കുക. ക്രമരഹിതമായ അക്ഷരങ്ങള്‍ വ്യാജമായിരിക്കാന്‍ സാധ്യത ഉണ്ട്.
10) നിങ്ങളുടെ ഉപകരണത്തിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും സുരക്ഷ സോഫ്‌റ്റ്വെയറും പതിവായി അപ്ഡേറ്റ് ചെയ്യുക.

 ഒരു ക്യു.ആര്‍ കോഡ് തട്ടിപ്പിന് ഇരയായാല്‍ എന്തു ചെയ്യണം???

1) ബാങ്കുമായി ബന്ധപ്പെടുക- അക്കൗണ്ട് മരവിപ്പിക്കുക.
2) വ്യാജ വെബ്സൈറ്റില്‍ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പാസ്‌വേഡുകള്‍ മാറ്റുക, ടൂ സ്റ്റെപ് വെരിഫിക്കേഷന്‍ ഉറപ്പാക്കുക.
3) ക്യു.ആര്‍ കോഡ് തട്ടിപ്പ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യുക.
4) തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ ലോക്കല്‍ പോലീസില്‍ വിവരം അറിയിക്കുക, എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുക.
5) നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയും പരാതി സമര്‍പ്പിക്കാവുന്നതാണ്.

facebook twitter