+

റേച്ചലിന്റെ റിലീസ് വീണ്ടും മാറ്റി

പുതിയ റിലീസ് തീയതി ഉടന്‍ പുറത്തുവിടുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

റേച്ചലിനെ കാണാന്‍ പ്രേക്ഷകര്‍ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം റേച്ചലിന്റെ റിലീസ് മാറ്റിവെച്ചു. 

'റേച്ചല്‍ നിങ്ങളെ കാണാന്‍ തയ്യാറാണ്, പക്ഷെ ഇപ്പോഴല്ല. നിലവിലെ സമയവും വേള്‍ഡ് വൈഡ് റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണ്' എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതി ഉടന്‍ പുറത്തുവിടുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

facebook twitter