സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിന് റാഗിങ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ മര്‍ദ്ദനം, കൈയ്യൊടിഞ്ഞു

06:12 AM Jun 23, 2025 |


കാസര്‍കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ മര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. സ്‌കൂളില്‍ ഷൂസ് ധരിച്ച് എത്തിയതിനാണ് സീനിയേഴ്‌സായ കുട്ടികള്‍ മര്‍ദ്ദിച്ചത്. 

നിലത്ത് തള്ളിയിട്ട ശേഷം വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ബെഞ്ച് മറിച്ചിട്ടതായും പരാതിയില്‍ പറയുന്നു. ബെഞ്ചു വീണ് വിദ്യാര്‍ത്ഥിയുടെ കൈയ്യൊടിഞ്ഞു. കുട്ടിയുടെ മുഖത്തുള്‍പ്പെടെ നഖം കൊണ്ടേറ്റ പരിക്കുകളുണ്ട്. രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റാഗിങില്‍ ഉള്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളെ ഇതിനോടകം തന്നെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.