+

മോ​ദി പ്ര​ഖ്യാ​പി​ച്ച ‘തൊ​ഴി​ൽ ബ​ന്ധി​ത ഇ​ൻ​സെ​ന്റി​വ്’​പ​ദ്ധ​തി ഒ​രു വ​ർ​ഷ​മാ​യി​ട്ടും കാ​ണാ​നി​ല്ല : രാഹുൽ ഗാന്ധി

മോ​ദി പ്ര​ഖ്യാ​പി​ച്ച ‘തൊ​ഴി​ൽ ബ​ന്ധി​ത ഇ​ൻ​സെ​ന്റി​വ്’​പ​ദ്ധ​തി ഒ​രു വ​ർ​ഷ​മാ​യി​ട്ടും കാ​ണാ​നി​ല്ല : രാഹുൽ ഗാന്ധി

ഡൽഹി : യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ‘തൊ​ഴി​ൽ ബ​ന്ധി​ത ഇ​ൻ​സെ​ന്റി​വ്’​പ​ദ്ധ​തി ഒ​രു വ​ർ​ഷ​മാ​യി​ട്ടും കാ​ണാ​നി​ല്ലെ​ന്നും ഇ​തി​നാ​യി അ​നു​വ​ദി​ച്ച 10,000 കോ​ടി തി​രി​ച്ച​ട​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. ഇ​തു​വ​രെ പ​ദ്ധ​തി എ​ന്താ​ണെ​ന്ന് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ന്തു​മാ​ത്രം ഗൗ​ര​വ​മ​ു​ണ്ടെ​ന്നാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

വ​ലി​യ കോ​ർ​പ​റേ​റ്റു​ക​ളി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചും ത​ദ്ദേ​ശീ​യ ക​ഴി​വു​ക​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ല. എം.​എ​സ്.​എം.​ഇ​ക​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള നി​ക്ഷേ​പ​വും മ​ത്സ​രം വ​ള​രാ​ൻ ക​ഴി​യു​ന്ന ന്യാ​യ​മാ​യ വി​പ​ണി​ക​ളും പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ന ശൃം​ഖ​ല​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യു​മാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. അ​ദാ​നി​യെ​യും കോ​ടീ​ശ്വ​ര​ന്മാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ​യും സ​മ്പ​ന്ന​രാ​ക്കു​ന്ന​തി​ൽ​നി​ന്നു​മാ​റി അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ളി​ലെ യു​വാ​ക്ക​ൾ​ക്ക് തു​ല്യ​മാ​യ തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഇ​നി​യെ​പ്പോ​ഴാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​ദ്ധി​ക്കു​ക​യെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

facebook twitter