രാഹുല്‍ഗാന്ധിയ്ക്ക് ഇന്ന് 55ാം പിറന്നാള്‍

08:31 AM Jun 19, 2025 | Suchithra Sivadas

രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55ാം പിറന്നാള്‍. രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ദില്ലി തല്‍കത്തൊറ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. 100 ലധികം കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. 5000 ത്തിലധികം യുവജനങ്ങള്‍ക്ക് മേളയിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

 പത്താം ക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാന്‍ കഴിയും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ തൊഴില്‍മേള സങ്കടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി നിരവധി തവണ വിഷയം കേന്ദ്രസര്‍ക്കാരിന്റെ  ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമാകാത്ത പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിവസം മേള സംഘടിപ്പിക്കുന്നത്