+

രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്​പെൻഡ് ചെയ്തു ; എം.എൽ.എ സ്ഥാനം രാജിവെക്കില്ല

രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്​പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്​പെൻഡ് ചെയ്തിരിക്കുന്നത്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്​പെൻഷൻ എന്ന് വ്യക്തമല്ല.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്​പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്​പെൻഡ് ചെയ്തിരിക്കുന്നത്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്​പെൻഷൻ എന്ന് വ്യക്തമല്ല.

കോ​ൺഗ്രസ്സിൽ ഒ​റ്റ​പ്പെ​ടു​ക​യും സ​മ്മ​ർ​ദം ക​ന​ക്കു​ക​യും ചെ​യ്തി​ട്ടും പ്ര​തി​രോ​ധം തീ​ർ​ത്തും രാ​ജി ആ​വ​ശ്യം നി​ര​സി​ച്ചും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കഴിഞ്ഞ ദിവസം ഉറച്ചുനിന്നിരുന്നു. ത​ൻറെ പേ​ര്​ പ​റ​ഞ്ഞ്​ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ട്രാ​ൻ​സ്​​വു​മ​ൺ അ​വ​ന്തി​ക​യു​ടെ ചാ​റ്റും ഫോ​ൺ സം​ഭാ​ഷ​ണ​വും പു​റ​ത്തു​വി​ട്ടാ​യി​രു​ന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്ര​തി​രോ​ധം. വ​നി​ത നേ​താ​ക്ക​ള​ട​ക്കം കെ.​പി.​സി.​സി ഒ​ന്ന​ട​ങ്കം രാ​ജി​ക്കാ​യി മു​റ​വി​ളി കൂ​ട്ടു​​​മ്പോ​ഴാ​ണ്​ അ​തേ​ക്കു​റി​ച്ച്​ ഒ​ര​ക്ഷ​രം മി​ണ്ടാ​തെ ത​ൻറെ ഭാ​ഗം ന്യാ​യീ​ക​രി​ക്കും വി​ധ​മു​ള്ള നീ​ക്ക​ത്തി​ലൂ​ടെ പാ​ർ​ട്ടി ചി​ന്തി​ക്കു​ന്ന​തി​നൊ​പ്പം കൂ​ടാ​ൻ താ​നി​ല്ലെ​ന്ന ​പ​രോ​ക്ഷ സൂ​ച​ന അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

മ​റു​ഭാ​ഗ​ത്ത്​ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ക​ട്ടെ നി​ല​പാ​ടി​ൽ ഒ​ട്ടും അ​യ​വ്​ വ​രു​ത്തി​യി​ട്ടി​ല്ല. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ഉ​മ തോ​മ​സ്​ അ​ട​ക്കം വ​നി​ത നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച രാ​ജി ആ​വ​ശ്യം പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ചു. ഉ​ചി​ത സ​മ​യ​ത്ത്​ ഉ​ചി​ത തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻറ്​ സ​ണ്ണി ജോ​സ​ഫി​ൻറെ പ്ര​തി​ക​ര​ണം.

എന്നാൽ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ തിരിച്ചടി ഉണ്ടാവുമെന്ന ഭയമാണ് രാജി ആവശ്യത്തിൽ നിന്നും പിന്മാറാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് കോൺഗ്രസിന് നിയമോപദേശം ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് പാർട്ടി നേതാക്കളും രാജിയാവശ്യത്തിൽ നിന്നും പിന്നാക്കം പോയത്.

facebook twitter