+

റായ്ച്ചൂരിൽ മദ്യപിച്ച് സ്കൂൾ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ

റായ്ച്ചൂരിൽ മദ്യപിച്ച് സ്കൂൾ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ

റായ്ച്ചൂർ: മദ്യപിച്ച് ലക്കുകെട്ട് സ്കൂൾ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ. റായ്ച്ചൂരിലെ മസ്കി താലൂക്കിലെ അംബാഡെവിനെഗർ എൽപി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ നിങ്കപ്പയാണ് ജൂലൈ 24ന് മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്കൂളിൻറെ പാചകപ്പുരയ്ക്ക് മുൻപിൽ കിടന്നുറങ്ങിയത്. അധ്യാപകൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസവകുപ്പ് ഇയാളെ സസ്പെൻഡ് ചെയ്തത്.

പതിവായി മദ്യപിച്ച് സ്കൂളിൽ വരിക, കുട്ടികളോടടക്കം മോശമായി പെരുമാറുക, ജോലി ചെയ്യാതെ അലസമായി നടക്കുക തുടങ്ങിയ പരാതികൾ നിങ്കപ്പക്കെതിരെ മുൻപും ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നേരത്തേയും പരാതി ഉയർന്നെങ്കിലും അധികൃതർ നടപടിയൊന്നും എടുത്തിരുന്നില്ല. സിന്താനൂർ ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർക്ക് ലഭിച്ച അന്വേഷണറിപ്പോർട്ടിനെ തുടർന്നാണ് അധ്യാപകനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

facebook twitter