യു.എ.ഇയില്‍ ഇന്ന് മഴയും ശക്തമായ കാറ്റും

11:00 AM Dec 17, 2025 | Renjini kannur

യു.എ.ഇയില്‍  ഇന്ന് രാജ്യത്ത് പലേടങ്ങളിലും മഴയും കാറ്റും ഉണ്ടാകുമെന്നും യു.എ.ഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.യു.എ.ഇയുടെ ദ്വീപുകളില് മഴയോടൊപ്പം മേഘങ്ങള് രൂപപ്പെടുകയും തീരദേശവടക്കന്കിഴക്കന് മേഖലകളുടെ ചില ഭാഗങ്ങളിലേക്ക് അത് വ്യാപിക്കുകയും ചെയ്യും.

കാറ്റ് ചിലപ്പോള് ശക്തമായിരിക്കുമെന്നും, പൊടിയും മണലും ഉയര്ത്തുകയും തിരശ്ചീന ദൃശ്യപരത കുറയാന് ഇടയാക്കുകായും ചെയ്യുമെന്നും എന്.സി.എം പ്രസ്താവനയില് പറഞ്ഞു.

തെക്കുകിഴക്ക് മുതല് വടക്കുകിഴക്ക് വരെ ദിശകളില് കാറ്റ് വീശും. മണിക്കൂറില് 15 മുതല് 30 കിലോമീറ്റര് വരെയും, പരമാവധി മണിക്കൂറില് 50 കിലോമീറ്റര് വരെയും വേഗത്തിലാകും കാറ്റെന്നും അധികൃതര് വ്യക്തമാക്കി. അറേബ്യന് കടല് പ്രക്ഷുബ്ധമാവാനിടയുണ്ട്. അതിനാല് ജാഗ്രത പാലിക്കണമെന്നും അധികൃതര് മുന്നറിയിപ്പ് നല്കി