+

രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

കോട്ട: കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ​ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷക്കായി പരീശീലനം നടത്തുന്ന 16കാരനാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. ഹോസ്റ്റൽ റൂമിലെ ഫാനിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വിഗ്യാൻ നഗർ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആത്മഹത്യ തടയാനായി ഫാനിന് മുകളിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച ഹോസ്റ്റൽ മുറിയിലാണ് സംഭവമുണ്ടായിരിക്കുന്നത്. അതേസമയം മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ​പൊലീസ് അറിയിച്ചു. ബിഹാറിലെ വൈശാലി ജില്ലയിൽ നിന്നുള്ള വിദ്യാർഥിയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.

ഏപ്രിൽ മുതൽ വിദ്യാർഥി കോട്ടയിൽ പരിശീലനം നടത്തുകയാണെന്നും വിഗ്യാൻ നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്​പെക്ടർ മുകേഷ് മീണ പറഞ്ഞു. ജനുവരിക്ക് ശേഷം കോട്ടയിൽ നടക്കുന്ന 17ാമത്തെ വിദ്യാർഥി ആത്മഹത്യയാണ് ഇത്. കഴിഞ്ഞ വർഷം 26 വിദ്യാർഥികൾ കോട്ടയിൽ ആത്മഹത്യ ചെയ്തിരുന്നു.

facebook twitter