ജയ്പൂർ: വിദ്യാർത്ഥി ആത്മഹത്യകൊണ്ട് കുപ്രസിദ്ധമായ രാജസ്ഥാനിലെ കോട്ടയിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. അസമിൽ നിന്നുള്ള പരാഗ് (18) ആണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഈ വർഷം മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം ആറായി. ജനുവരി 27ന് നടക്കാനിരുന്ന ജെ.ഇ.ഇ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു പരാഗ്.
ജവഹർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാവീർ നഗർ പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. പരാഗിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. കടുത്ത മാനസിക സമ്മർദത്താൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിദ്യാർഥികൾ കോട്ടയിൽ ആത്മഹത്യ ചെയ്തിരുന്നു. മത്സര പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി കോട്ടയിലെ വിദ്യാർത്ഥികൾ നേരിടുന്ന മാനസികാരോഗ്യ സമ്മർദ്ദങ്ങളെക്കുറിച്ച് ഗുരുതരമായ പരാതികൾ നേരത്തേ ഉയർന്നിരുന്നു.
Trending :