+

കേരളത്തിലെ പ്രസിദ്ധമായ നാല് ശ്രീരാമ ക്ഷേത്രങ്ങളിലൊന്ന് ;വിവാഹത്തിന് ശേഷം ദമ്പതികൾ ആദ്യമായി ദർശനം നടത്തിയാൽ അത്യുത്തമം!! രണ്ടായിരം വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ സവിശേഷതകൾ

ഉത്സവകാലത്തെ പ്രധാനപ്പെട്ട  ഒരു ചടങ്ങാണ് കൊപ്രാക്കൂട് കത്തിക്കൽ .ക്ഷേത്രപറമ്പിൽ പത്തടി ഉയരത്തിൽ എട്ടു കൂടുകൾ ഉണ്ടാകും അതിൽ ഉണക്ക തേങ്ങയിട്ട് കത്തിക്കുന്ന ചടങ്ങാണിത് .വിവാഹത്തിന് ശേഷം ദമ്പതികൾ ആദ്യമായി നടത്തുന്ന ക്ഷേത്ര ദർശനം തിരുവങ്ങാടായാൽ ഉത്തമമാണെന്ന വിശ്വാസം ഭക്തരുടെ ഇടയിൽ ഉണ്ട്


കേരളത്തിലെ പ്രസിദ്ധമായ നാല് ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് തലശ്ശേരി നഗരത്തിൽ സ്ഥിതി ചെയ്യുന്ന തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം .രണ്ടായിരം വർഷത്തെ പഴക്കം ഊഹിക്കപ്പെടുന്ന ഈ പുരാതന ക്ഷേത്രം അഗസ്ത്യമുനിയുടെ ശിഷ്യനായ ശ്വേതൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചുവെന്നാണ് ഐതീഹ്യം .ശ്രീകോവിലിലും നമസ്ക്കാര മണ്ഡപത്തിലും ദൃശ്യമനോഹാരിതയാർന്ന കൊത്തുപണികൾ നിറഞ്ഞ മനോഹര ക്ഷേത്രമാണിത് .

ശ്രീരാമന്റെ അഞ്ചടിയോളം ഉയരമുള്ളവിഗ്രഹം ,കിഴക്കോട്ട്ദർശനം .മുഖമണ്ഡപത്തിന്റെ ഇടത് ഭാഗത്ത് ഹനുമാൻ ,തെക്ക് കിഴക്കേ മൂലയിലെ ഇടനാഴിയിൽ സുബ്രഹ്മണ്യൻ ,തെക്കേ നടയിൽ ഗണപതിയും ദക്ഷിണാ മൂർത്തിയും ,വടക്കുപടിഞ്ഞാറേ മൂലയിൽ വന ശാസ്താവ് ,വടക്ക് ഭാഗത്ത് മഹാവിഷ്ണു ,നമസ്ക്കാര മണ്ഡപത്തിൽ ശ്രീപോർക്കലി ഭഗവതിയുടെ വാൽക്കണ്ണാടി പ്രതിഷ്ഠ .മൂന്ന് പൂജയും ശീവേലിയും ഉണ്ട് .

One of the four famous Sri Rama temples in Kerala; it is best for couples to visit it for the first time after marriage!! Features of the two thousand year old temple
പൂർണ്ണ കളഭം ചാർത്തൽ വിശിഷ്ടവഴിപാടാണ് .കൂടാതെ ഭഗവതിക്ക് പച്ചരി നിവേദ്യവും ,ഹനുമാന് അവൽ നിവേദ്യവും .

ക്ഷേത്രപറമ്പിൽ കിഴക്കോട്ട് ദർശനമായി വടക്കേടം ശിവക്ഷേത്രവും ,പടിഞ്ഞാറോട്ട് ദർശനമായി കിഴക്കേടം ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട് .മകരമാസത്തിലെ തിരുവോണ നാളിലാണ് ഭഗവാന്റെ പ്രതിഷ്ഠാദിനം .അന്ന് പട്ടത്താനവും നടന്ന് വരുന്നു .വിഷു സംക്രാന്തിക്ക് കൊടിയേറി എട്ടു ദിവസത്തെ ഉത്സവം .തിരുനെല്ലി ക്ഷേത്രത്തിൽ കൊടിയിറങ്ങിയോ എന്ന് അന്വേഷിച്ചശേഷമേ ഇവിടെ കൊടികയറൂ .ഉത്സവ പരിപാടികളിൽ കഥകളി പ്രധാന ഇനമാണെങ്കിലും ഖര വധം ഇവിടെ പാടില്ലെന്നുണ്ട് .

ഉത്സവകാലത്തെ പ്രധാനപ്പെട്ട  ഒരു ചടങ്ങാണ് കൊപ്രാക്കൂട് കത്തിക്കൽ .ക്ഷേത്രപറമ്പിൽ പത്തടി ഉയരത്തിൽ എട്ടു കൂടുകൾ ഉണ്ടാകും അതിൽ ഉണക്ക തേങ്ങയിട്ട് കത്തിക്കുന്ന ചടങ്ങാണിത് .വിവാഹത്തിന് ശേഷം ദമ്പതികൾ ആദ്യമായി നടത്തുന്ന ക്ഷേത്ര ദർശനം തിരുവങ്ങാടായാൽ ഉത്തമമാണെന്ന വിശ്വാസം ഭക്തരുടെ ഇടയിൽ ഉണ്ട് .കുട്ടികൾ ഇല്ലാത്ത ദമ്പതികൾ കാലത്ത് ഇവിടെ പ്രാർത്ഥിച്ച് അന്ന് തന്നെ പുൽപ്പള്ളി ശ്രീ സീതാദേവീ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാവും എന്ന് പ്രബലമായി വിശ്വസിക്കുന്നു .

facebook twitter