+

കെ രാജൻ ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നയാൾ,'സ്വർണ പാത്രം കൊണ്ട് മറച്ച് വെച്ചാലും സത്യം ഒരു ദിവസം പുറത്ത് വരും': നവീൻബാബുവിൻ്റ മരണത്തിൽ രമേശ് ചെന്നിത്തല

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം മുതൽ പി പി ദിവ്യയെ സഹായിക്കാനുള്ള ഇടപെടലുകൾ നടന്നെന്ന്

തിരുവനന്തപുരം:'സ്വർണ പാത്രം കൊണ്ട് മറച്ച് വെച്ചാലും സത്യം ഒരു ദിവസം പുറത്ത് വരും'.റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നയാളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം മുതൽ പി പി ദിവ്യയെ സഹായിക്കാനുള്ള ഇടപെടലുകൾ നടന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

'ഭരണത്തിന്റെ സമർദ്ദത്തിലാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ദിവ്യക്ക് അനുകൂലമായി മൊഴി നൽകിയത്. പ്രതിയെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നു. ജില്ലാ കളക്ടർ ഇക്കാര്യങ്ങൾ നേരത്തെ പറഞ്ഞിരുന്നോ എന്ന് കെ രാജൻ വിശദീകരിക്കണം. അത് ജനങ്ങളോട് പറയേണ്ട ബാധ്യത മന്ത്രിക്കില്ലേ? സ്വർണ പാത്രം കൊണ്ട് മറച്ച് വെച്ചാലും സത്യം ഒരു ദിവസം പുറത്ത് വരും', അദ്ദേഹം പറഞ്ഞു.

facebook twitter