+

ആദിവാസികൾ ആയതുകൊണ്ട് എന്തുമാകാം എന്ന ധാർഷ്ട്യം സർക്കാരിന് പാടില്ല ; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

ആദിവാസികൾ ആയതുകൊണ്ട് എന്തുമാകാം എന്ന ധാർഷ്ട്യം സർക്കാരിന് പാടില്ല ; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

മലപ്പുറം: സുപ്രീംകോടതി വിധിയുണ്ടായിട്ടും നിലമ്പൂരിലെ ആദിവാസി ജനതയ്ക്ക് ഭൂമി വിട്ടുകൊടുക്കാത്ത സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദിവാസികൾ ആയതുകൊണ്ട് എന്തുമാകാം എന്ന ധാർഷ്ട്യം സർക്കാരിന് പാടില്ല. നഷ്ടമായ കൃഷിഭൂമി അവർക്ക് കണ്ടെത്തി തിരിച്ചുനൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം 2024 ഡിസംബർ 31-ന് മുൻപ് വസ്തു അളന്ന് നൽകാമെന്നാണ് ജില്ലാ കളക്ടർ ഉറപ്പ് നൽകിയെങ്കിലും ഒരുവർഷം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിക്കാത്തതിനെ തുടർന്ന് ആദിവാസി കുടുംബങ്ങൾ കളക്ടർ ഓഫീസിനു മുന്നിൽ സമരം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ എത്രയുംവേഗം ആദിവാസി ജനതയ്ക്ക് അനുകൂലമായ നടപടിയെടുക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

facebook twitter