+

ഈ യൂണിവേഴ്സിറ്റികളിൽ പഠിച്ചിട്ട് കാര്യമില്ല എന്ന വിശ്വാസത്തിൽ കുട്ടികൾ വിദേശ സർവ്വകലാശാലയിലേക്ക് കേരളത്തിന് വെളിയിലേക്ക് ഒക്കെ പൊയ്ക്കൊണ്ടിരിക്കുന്നു : രമേശ് ചെന്നിത്തല

ഇതുപോലെ തന്നെ അതിരൂക്ഷമായ പ്രശ്നമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. കേരളത്തിൽ ഈ ഗവൺമെൻറ് വന്ന ശേഷം ഗവർണറും സർക്കാരും തമ്മിലുള്ള പോർവിളിയും തമ്മിലടിയും കാരണം കുട്ടികൾ കേരളത്തിൽ നിന്ന് പലായനം ചെയ്യുകയാണ് രമേശ് ചെന്നിത്തല .

തിരുവനന്തപുരം : ഇതുപോലെ തന്നെ അതിരൂക്ഷമായ പ്രശ്നമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. കേരളത്തിൽ ഈ ഗവൺമെൻറ് വന്ന ശേഷം ഗവർണറും സർക്കാരും തമ്മിലുള്ള പോർവിളിയും തമ്മിലടിയും കാരണം കുട്ടികൾ കേരളത്തിൽ നിന്ന് പലായനം ചെയ്യുകയാണ് രമേശ് ചെന്നിത്തല . ഈ യൂണിവേഴ്സിറ്റികളിൽ പഠിച്ചിട്ട് കാര്യമില്ല എന്ന വിശ്വാസത്തിൽ കുട്ടികൾ വിദേശ സർവ്വകലാശാലയിലേക്ക് കേരളത്തിന് വെളിയിലേക്ക് ഒക്കെ പൊയ്ക്കൊണ്ടിരിക്കുകയാണ്. 

ഉന്നത വിദ്യാഭ്യാസരംഗം ഈ ഗവൺമെൻറ് കാലത്ത് തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു.   ഗവർണറും സർക്കാരും തമ്മിൽ അടിനടക്കുന്നു. രജിസ്ട്രാർ പങ്കെടുക്കുന്നിടത്തൊന്നും വിസി ബഹിഷ്കരിക്കുന്നു.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൂർണ്ണമായും ഗവൺമെന്റും ഗവർണറും ചേർന്ന് തകർത്തിരിക്കുകയാണ്. ഇതിനെ രക്ഷിക്കണമെന്നുള്ള ഒരു മാർഗ്ഗവും നമ്മൾ ഇപ്പോൾ കാണുന്നില്ല.  സർക്കാരിൻറെ പിടിപ്പുകേടും ഗവർണറുടെ അധികാര പ്രമത്തതയും ആണ് ഇതിലേക്ക് എത്തിച്ചിരിക്കുന്നത്.

facebook twitter