പെ​ൺ​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീഡിപ്പിച്ച പ്ര​തി​ക​ൾ​ക്ക് ത​ട​വ് ശിക്ഷ

07:22 PM Feb 02, 2025 | Neha Nair

മം​ഗ​ളൂ​രു: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ മൂ​ന്ന് പേ​ർ​ക്ക് 20 വ​ർ​ഷം ക​ഠി​ന​ ത​ട​വ് വി​ധി​ച്ചു. മം​ഗ​ളൂ​രു ഫാ​സ്റ്റ് ട്രാ​ക്ക് സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​എ​സ്. മ​നു​വാ​ണ് പ്രതികളായ മു​ഹ​മ്മ​ദ് ഷ​ക്കീ​ർ (സ​ക്കീ​ർ-28), അ​ബ്ദു​ൾ സ​മ​ദ് (സ​മ​ദ്-31), അ​ഭി​ജി​ത്ത് (അ​ഭി-30) എ​ന്നി​വ​ർ​ക്ക് ത​ട​വും 40,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

പെ​ൺ​കു​ട്ടി​യെ 2021 ഡി​സം​ബ​ർ ഏ​ഴി​ന് തൊ​ക്കോ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​ര​ത്തെ ലോ​ഡ്ജ് മു​റി​യി​ൽ പാ​ർ​പ്പി​ച്ച​ത് ഷ​ക്കീ​റും സ​മ​ദും ആ​ണെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​ബ​ദ​രീ​നാ​ഥ് നാ​യ​ർ തെ​ളി​വ് ഹാ​ജ​രാ​ക്കിയിരുന്നു. 2021 ഡി​സം​ബ​ർ 11നാണ് ​മ​ദ്യ​വും ക​ഞ്ചാ​വും കൊടുത്ത് പ്ര​തി​ക​ൾ പെൺകുട്ടിയെ ബ​ലാ​ത്സം​ഗം ചെ​യ്തത്. മൊ​ത്തം പി​ഴ​ത്തു​ക​യാ​യ 1.65 ല​ക്ഷം രൂ​പ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. ഇ​ര​ക്ക് ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി​യി​ൽ ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര പ​ദ്ധ​തി പ്ര​കാ​രം 2.35 ല​ക്ഷം രൂ​പ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ജ​ഡ്ജി പറഞ്ഞു.