ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദയാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അടക്കം ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്.
ശനിയാഴ്ച രാത്രിയിലാണ് പൊലീസ് സ്റ്റേഷനിലേക്ക് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് അറിയിച്ച് ഫോൺ കോൾ വരുന്നത്. പിന്നാലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.
Trending :