+

രശ്മികയുടെ മൈസ; ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്

നടി രശ്‌മിക മന്ദാനയുടെ മൈസ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന 'ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് റിലീസ് ചെയ്തത്.

നടി രശ്‌മിക മന്ദാനയുടെ മൈസ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന 'ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് റിലീസ് ചെയ്തത്.

ഞാൻ എപ്പോഴും നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നല്‍കാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഇത് ഒരു തുടക്കം മാത്രം ..' രശ്‌മികയുടെ വാക്കുകള്‍ .

ദുല്‍ഖർ സല്‍മാൻ ആണ് മലയാളം പോസ്റ്റർ റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് രശ്മിക മന്ദാന സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു.മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും. അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം.

facebook twitter