+

ബനാന പുഡ്ഡിംഗ് റെസിപ്പി നോക്കിയാലോ?

ഏത്തപ്പഴം – രണ്ട് അല്ലെങ്കിൽ മൂന്ന് എണ്ണം     മധുരനാരങ്ങ – ഒന്ന്     ആപ്പിൾ – ഒന്ന്     ബട്ടർ – ഒരു വലിയ സ്പൂൺ     കൊക്കോ പൌഡർ – ഒരു ചെറിയ
ആവശ്യമായ ചേരുവകൾ
    ഏത്തപ്പഴം – രണ്ട് അല്ലെങ്കിൽ മൂന്ന് എണ്ണം
    മധുരനാരങ്ങ – ഒന്ന്
    ആപ്പിൾ – ഒന്ന്
    ബട്ടർ – ഒരു വലിയ സ്പൂൺ
    കൊക്കോ പൌഡർ – ഒരു ചെറിയ സ്പൂൺ
    വെള്ളമൂറ്റിയ തൈര് – ഒരു കപ്പ്
    പഞ്ചാസാര – ഒരു കപ്പ്
    നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
    കറുവാപ്പട്ട പൌഡർ – ഒരു ചെറിയ സ്പൂൺ
    പനീർ – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
തൈര്, പനീർ, പഞ്ചസാര, എന്നിവ ഒരുമിച്ച് ചേർത്ത് കുഴച്ച് കുറെ നേരം ഫ്രിഡ്ജിൽ വെയ്ക്കുക. ബിസ്ക്കറ്റ് തരിതരിയായി പൊടിച്ച് ബട്ടറും കൊക്കോ പൌഡറും ചേർത്ത് ഇളക്കുക. ഒരു പാത്രത്തിൽ പഴങ്ങൾ മുറിച്ച് നാരങ്ങാനീര് പുരട്ടി വയ്ക്കുക.
ഏറ്റവുമാദ്യം ഒരു മോൾഡിൽ ബിസ്ക്കറ്റിന്റെ ഒരു തട്ട് തയ്യാറാക്കണം. അതിനു മീതെ പനീറിന്റെ തട്ട് ഒരുക്കുക. ഏറ്റവും ഒടുവിലുള്ള ലയറിൽ പഴങ്ങളാണ് വെയ്ക്കേണ്ടത്. ഇതിനു മുകളിൽ കറുവാപ്പട്ട പൌഡർ തൂവുക. തണുപ്പിച്ച് മുറിച്ച് വിളമ്പുക
facebook twitter