പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ത്ത് വീണ്ടെടുക്കാനുള്ള അവകാശം ലേലനോട്ടീസ് വരെ മാത്രം : സുപ്രീംകോടതി

03:20 PM Jan 09, 2025 | Neha Nair

ന്യൂ​ഡ​ൽ​ഹി: പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ത്ത് വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ​യു​ടെ അ​വ​കാ​ശം ധ​ന​കാ​ര്യ​സ്ഥാ​പ​നം ലേ​ല നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു വ​രെ മാ​ത്ര​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ​ സു​പ്രീം​കോ​ട​തി. പ​ണ​യ വ​സ്തു​വി​ലു​ള്ള അ​വ​കാ​ശം അ​നി​യ​ന്ത്രി​ത​മ​ല്ലെ​ന്നും ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്‌​ന​യും ജ​സ്റ്റി​സ് എ​ൻ.​കെ. സി​ങ്ങും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ഓ​ർ​മി​പ്പി​ച്ചു.

ജ​പ്തി ചെ​യ്ത വ​സ്തു​വി​ന്മേ​ൽ ലേ​ല​ന​ട​പ​ടി ത​ട​ഞ്ഞ ഡ​ൽ​ഹി ഹൈ​കോ​ട​തി വി​ധി ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. ഉ​ട​മ​ക്ക് പ​ണ​യ​വ​സ്തു വീ​ണ്ടെ​ടു​ക്കാ​ൻ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ർ​ഫാ​സി നി​യ​മം 2002 അ​നു​സ​രി​ച്ച് വാ​യ്പ​യെ​ടു​ത്ത​യാ​ൾ​ക്ക് വ​സ്തു വി​ൽ​ക്കു​ക​യോ കൈ​മാ​റ്റം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​തു വ​രെ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ത്ത് വീ​ണ്ടെ​ടു​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ശേ​ഷം വി​ൽ​പ​ന​ക്ക് അ​റി​യി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു വ​രെ മാ​ത്ര​മേ ഈ ​അ​വ​കാ​ശം ഉ​പ​യോ​ഗി​ക്കാ​നാ​വൂ എ​ന്ന് ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.

Trending :