+

ജെയ്‌ഷെ ചാവേര്‍ പടയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ; ആഴ്ചകള്‍ക്കുള്ളില്‍ അയ്യായിരത്തിലധികം സ്ത്രീകള്‍ ചേര്‍ന്നു ; ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ് അസ്ഹര്‍

റിക്രൂട്ട്‌മെന്റ് തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 5,000-ത്തിലധികം സ്ത്രീകള്‍ ചേര്‍ന്നു എന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് മസൂദ് അസ്ഹര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് അടുത്തിടെ രൂപീകരിച്ച ജമാഅത്ത് ഉല്‍ മോമിനാത്ത് എന്ന വനിതാ വിഭാഗത്തില്‍ 5,000-ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. വലിയ തോതിലുള്ള റിക്രൂട്ട്‌മെന്റ് നടന്നതായാണ് ജെയ്ഷ് തലവന്‍ മസൂദ് അവകാശപ്പെടുന്നത്. ഇവരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇനി ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവന്‍ മസൂദ് അസ്ഹര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.


റിക്രൂട്ട്‌മെന്റ് തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 5,000-ത്തിലധികം സ്ത്രീകള്‍ ചേര്‍ന്നു എന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് മസൂദ് അസ്ഹര്‍ തന്റെ പോസ്റ്റില്‍ പറയുന്നു. 'ജില്ലാ യൂണിറ്റുകള്‍ രൂപീകരിക്കും, എല്ലാ ജില്ലകള്‍ക്കും ഒരു മുന്‍തസിമ ഉണ്ടാകും, ജോലികള്‍ വിതരണം ചെയ്യപ്പെടും. കുറഞ്ഞ സമയം കൊണ്ട് 5,000 അംഗങ്ങള്‍,' അസ്ഹര്‍ കുറിച്ചു. ഒക്ടോബര്‍ 8-നാണ് ജെയ്ഷ് ആസ്ഥാനമായ മര്‍കസ് ഉസ്മാന്‍-ഒ-അലിയില്‍ വെച്ച് ജമാഅത്ത് ഉല്‍ മോമിനാത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചത്. പാകിസ്ഥാനിലെ ബഹാവല്‍പൂര്‍, മുള്‍ട്ടാന്‍, സിയാല്‍കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്‌ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് പ്രധാനമായും റിക്രൂട്ട് ചെയ്തത്.

മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉല്‍ മോമിനാത്തിന് നേതൃത്വം നല്‍കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട യുസഫ് അസ്ഹറിന്റെ ഭാര്യയാണ് സാദിയ. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫീറയാണ് ഈ വനിതാ വിഭാഗത്തിലെ മറ്റൊരു പ്രധാന മുഖം. സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് പരിശീലനം നല്‍കുന്നത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഓരോരുത്തരും 500 രൂപ ഫീസ് നല്‍കണം. ഐഎസ്, ഹമാസ്, എല്‍.ടി.ടി.ഇ. എന്നിവയുടെ മാതൃകയില്‍ ഫിദായീന്‍ ആക്രമണങ്ങള്‍ നടത്താന്‍ വനിതാ സ്‌ക്വാഡുകളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.

Trending :
facebook twitter