മദ്രാസ് ഹൈക്കോടതയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പേഴ്‌സണൽ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണൽ അസിസ്റ്റന്റ് (രജിസ്ട്രാർ), പേഴ്‌സണൽ ക്ലർക്ക് എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾക്ക് മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകാം. അവസാന തീയതി മെയ് 5.
തസ്തിക & ഒഴിവ്
മദ്രാസ് ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണൽ അസിസ്റ്റന്റ് (രജിസ്ട്രാർ), പേഴ്‌സണൽ ക്ലർക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു.
പ്രായപരിധി
ഉദ്യോഗാർഥികൾക്ക് 18 വയസ് പൂർത്തിയാവണം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
തെരഞ്ഞെടുപ്പ്
ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. അതിൽ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിൽ നിന്ന് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ശമ്പളം
പേഴ്‌സണൽ അസിസ്റ്റന്റ് : ജോലി ലഭിച്ചാൽ 56,100 രൂപ മുതൽ 2,05,700 രൂപ വരെ ശമ്പളം ലഭിക്കും.
പ്രൈവറ്റ് സെക്രട്ടറി : ജോലി ലഭിച്ചാൽ 56,100 രൂപ മുതൽ 2,05,700 രൂപ വരെ ശമ്പളം ലഭിക്കും.
പേഴ്‌സണൽ അസിസ്റ്റന്റ് (രജിസ്ട്രാർ) : ജോലി ലഭിച്ചാൽ 36,400 രൂപ മുതൽ 1,34,200 രൂപ വരെ ശമ്പളം ലഭിക്കും.
പേഴ്‌സണൽ ക്ലർക്ക് : ജോലി ലഭിച്ചാൽ 20,600 രൂപ മുതൽ 75,900 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
പേഴ്‌സണൽ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകളിൽ 1200 രൂപ.
രജിസ്ട്രാർ പോസ്റ്റിൽ 1000 രൂപ.
ക്ലർക്ക് പോസ്റ്റിൽ 800 രൂപ.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ മദ്രാസ് ഹൈക്കോടതിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മെയ് 02ന് മുൻപായി അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്‌സൈറ്റിലുണ്ട്.
വെബ്‌സൈറ്റ് : mhc.tn.gov.in