നടുറോഡിൽ റീൽസ് ചിത്രീകരണം; രേണുവിനും ദാസേട്ടൻ കോഴിക്കോടിനും കടുത്ത വിമർശനം

02:07 PM Apr 26, 2025 | Kavya Ramachandran

സമൂഹമാധ്യമങ്ങളിൽ  ഏറെ സജീവമാണ് കൊല്ലം സുധിയുടെ ഭാര്യ  രേണു സുധി.   ആൽബം ഷൂട്ടുകളും നാടകവും റീൽസുമൊക്കെയായി അഭിനയരംഗത്ത് സജീവമാണ് രേണു.അടുത്തിടെ ഒരു റൊമാന്റിക് റീലിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ രേണു സുധി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ, രേണുവിന്റെയും ദാസേട്ടൻ  കോഴിക്കോടിന്റെയും ഒരു റീൽ ചിത്രീകരണ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങുന്നത്. നടുറോഡിലാണ് ഇരുവരുടെയും റീൽസ് ചിത്രീകരണം. ഒരു ഭാഗത്തുകൂടെ നിരനിരയായി വണ്ടികൾ പോവുന്നതും കാണാം. വഴി മുടക്കി റീൽസ് ചിത്രീകരിച്ചതിനു ബൈക്കിൽ പോവുന്ന രണ്ടുപേർ  ഇരുവരെയും ശകാരിക്കുന്നതും വീഡിയോയിൽ കാണാം.

"വാഹന ഗതാഗതം തടസ്സപ്പെടുത്തി ഈ രീതിയിൽ വീഡിയോ ഷൂട്ട് ചെയ്യാമോ?" എന്നാണ് എംവിഡിയെ ടാഗ് ചെയ്ത് ഒരാൾ ചോദിക്കുന്നത്. പൊതു റോഡുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന രീതിയിലുള്ള റീൽസ് ചിത്രീകരണത്തെ നിരവധി പേരാണ് എതിർക്കുന്നത്.

കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളിൽ സജീവമായി  പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.ഇപ്പോൾ അഭിനയത്തിൽ‌ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു. ഇൻസ്റ്റ​ഗ്രാം വീഡിയോകൾ വൈറലായതിന് പിന്നാലെ സിനിമകളിലും അവസരം ലഭിക്കുന്നുണ്ടെന്നാണ് രേണു അഭിമുഖങ്ങളിൽ വെളിപ്പെടുത്തുന്നത്.