+

തൈറോയ്‌ഡിനെ നിയന്ത്രിക്കാന്‍ ഈ കാര്യങ്ങൾ ചെയ്യാം

വിറ്റാമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നത്തിനു വഴിയൊരുക്കാം. അതിനാല്‍ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇതിനായി വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

1. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.  

2. സെലീനിയം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്‌ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തൈറോയ്ഡ് ഹോർമോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് ഇവ സഹായിക്കും. ഇതിനായി ബ്രസീല്‍ നട്സ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
3. ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക.

4. വിറ്റാമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നത്തിനു വഴിയൊരുക്കാം. അതിനാല്‍ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇതിനായി വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

5. ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തൈറോയ്‌ഡിന്‍റെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഗ്ലൂട്ടണ്‍ പൂര്‍ണമായി ഒഴിവാക്കുക.

6. പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തൈറോയ്‌ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി തൈരും മറ്റും കഴിക്കാം. 

7. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. പുകവലി മൂലം തൈറോയിഡ് ചികിത്സകള്‍ ഫലിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. 

8. സ്ട്രെസ് കുറയ്ക്കുക. ഒപ്പം പതിവായി വ്യായാമം ചെയ്യുക. 

facebook twitter