+

യുപിഐ ഇടപാടിൽ പുതിയ പരിഷ്‌കാരങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

യുപിഐയിൽ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ പരിഷ്‌കാരങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ .പേഴ്സൺ ടു മെർച്ചന്റ് പേയ്മെന്റിന്റെ (P2M) ഇടപാട് പരിധി ഉയർത്താൻ യുപിഐ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് അനുമതി നൽകി .റിസർവ് ബാങ്കിന്റെ പണ വായ്പ നയം പ്രഖ്യാപിക്കാൻ ചേർന്ന ധനകാര്യനയ സമിതി യോഗത്തിലാണ് തീരുമാനം

യുപിഐയിൽ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ പരിഷ്‌കാരങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ .പേഴ്സൺ ടു മെർച്ചന്റ് പേയ്മെന്റിന്റെ (P2M) ഇടപാട് പരിധി ഉയർത്താൻ യുപിഐ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് അനുമതി നൽകി .റിസർവ് ബാങ്കിന്റെ പണ വായ്പ നയം പ്രഖ്യാപിക്കാൻ ചേർന്ന ധനകാര്യനയ സമിതി യോഗത്തിലാണ് തീരുമാനം.എന്നാൽ യുപിഐയിലെ വ്യക്തിയും വ്യക്തിയും (P2P) തമ്മിലുള്ള ഇടപാടിന്റെ പരിധി ഒരു ലക്ഷമായി തന്നെ തുടരും.

ഇടപാട് പരിധി ഉയർത്തുന്നതോ പരിഷ്‌കരിക്കുന്നതോ ആയി ബന്ധപ്പെട്ട് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിക്കുന്ന പരിധിക്കുള്ളിൽ നിന്ന് സ്വന്തം പരിധി തീരുമാനിക്കാനുള്ള ബാങ്കുകളുടെ വിവേചനാധികാരം തുടരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

നിലവിൽ വ്യക്തികളിൽ നിന്ന് വ്യാപാരികൾക്ക് നടത്താവുന്ന ഇടപാടുകളുടെ (P2M) പരിധി ഒരു ലക്ഷം രൂപയായാണ്.പ്രത്യേക സാഹചര്യങ്ങളിൽ മാത്രം വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി രണ്ടു ലക്ഷം രൂപയും മറ്റു ചില പ്രധാന കേസുകൾക്ക് അഞ്ചുലക്ഷം രൂപ വരെയുമാണ്.

facebook twitter