+

കൊച്ചിയില്‍ റിട്ട. അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തില്‍ നിറയെ മുറിവുകൾ

റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചി :  റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയില്‍ വനജയെ കണ്ടെത്തിയത്. വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് പൊലീസ് പറയുന്നത്.

സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകള്‍ മൂലം വീടിന് പുറത്തേക്ക് അധികം ഇറങ്ങാറില്ലായിരുന്നു. അനിയത്തിയുടെ മകള്‍ക്കും ഭർത്താവിനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.ബന്ധുക്കള്‍ ജോലി കഴിഞ്ഞ് രാത്രി മടങ്ങിയെത്തിയപ്പോഴാണ് വനജയെ മരിച്ച നിലയില്‍ കണ്ടത്. വീടിന്റെ മുൻവാതില്‍ പൂട്ടാറില്ലാത്തതിനാല്‍ ആർക്കും അകത്ത് പ്രവേശിക്കാവുന്ന സാഹചര്യമായിരുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്തി പോലീസ് കണ്ടെടുത്തു. ശരീരത്തിലാകെ മുറിവുകളേറ്റ നിലയിലായിരുന്നു വനജയുടെ മൃതദേഹം.സംഭവം നടക്കുമ്ബോള്‍ വനജയുടെ വളർത്തുനായ മുറിയില്‍ തന്നെയുണ്ടായിരുന്നു. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നെങ്കിലും മുൻവാതില്‍ തുറന്ന നിലയിലായിരുന്നു.

facebook twitter