ബിസിനസ് പങ്കാളി വഞ്ചിച്ചതിന്റെ പകയെ തുടര്‍ന്ന് അയാളുടെ രണ്ട് മക്കളേയും കെട്ടിത്തൂക്കി വയോധികന്‍. രാജസ്ഥാനിലെ ജോധ്പൂരിലെ ബോറനടയിലാണ് സംഭവം.
തന്നു (12), ശിവ്പാല്‍ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്യാം സിംഗ് ഭാട്ടി (70 എന്നയാളാണ് കൃത്യം നടത്തിയത്. കുട്ടികളെ സ്‌കൂളില്‍ നിന്നും സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നാണ് ഇയാള്‍ കൊലനടത്തിയത്.
9 മാസം മുമ്പാണ് പ്രതിയായ ശ്യാം സിംഗ് ഭാട്ടി പ്രദീപ് ദേവസായിയുമായി ചേര്‍ന്ന് വള ഫാക്ടറി ആരംഭിച്ചത്. ഇരുവരും തമ്മില്‍ 20 വര്‍ഷത്തെ പരിചയമുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാണ് ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതോടെ ശ്യാം സിംഗ് ഭാട്ടിക്ക് പ്രദീപ് ദേസായിയോട് പക തോന്നി.ഫാക്ടറിക്ക് സമീപമുള്ള ഭാട്ടിയുടെ വാടക വീട്ടിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭാട്ടി ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.